കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്:
കസ്റ്റമര്‍ അഥവാ പൊതുജനങ്ങളുടെ താല്പര്യങ്ങള്സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനമായതെന്ന് മനസ്സിലാക്കി സ്ഥാപനത്തിലെഎല്ലാ ജീവനക്കാരും അതിനനുസൃതമായി പ്രവര്‍ത്തിക്കണം.എന്നല്‍ നിയമപരമായി അനുഷ്ഠിക്കേണ്ട എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നുണ്ടെന്നും നിയമാനുസൃതമല്ലാത്ത യാതൊന്നും നിര്വഹിക്കപ്പെടുന്നില്ലായെന്നും ഉറപ്പുവരുത്തണം.ഗുണമേന്മാനയം പ്രഖ്യാപിക്കുക,ഗുണമേന്മാ ലക്ഷ്യം നിശ്ചയിച്ചുറപ്പിക്കുക നിര്‍വഹണ സംവിധാനം മാനേജ്മെന്റ് റിവ്യു മിറ്റിംഗില്‍ അവലോകനം ചെയ്യുക,ഗുണമേന്മാസംവിധാനത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുക എന്നിവയും നിര്‍വ്വഹിക്കപ്പെടേണ്ടതാണ്
ദൗത്യം:
വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ ഗുണമേന്മാ പരിപാലനം നടപ്പിലാക്കുന്നതിലൂടെ ഗുണഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം സുതാര്യവും സമയബന്ധിതവുമായി നല്‍കും.വികസനപദ്ധതികള്‍ മുന്‍ഗണനാക്രമം പാലിച്ച് അഴിമതി രഹിതമായി നടപ്പാക്കും.പഞ്ചായത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതി ഉറപ്പാക്കി,ഗുണമേന്മാ ലക്ഷ്യങ്ങള്‍ കാലികമായി പരിഷ്കരിച്ച് ജനസൌഹൃദപഞ്ചായത്തായി മാറും